എം.ജെ അക്ബറിനെതിരെ പ്രിയാ രമണിയെ പിന്തുണച്ച് 20 മാധ്യമപ്രവര്‍ത്തകര്‍

മീ ടു ക്യാമ്പെയിനിന്‍റെ ഭാഗമായി വിദേശകാര്യ സഹമന്ത്രിസ്ഥാനം രാജിവെച്ച എം.ജെ അക്ബറിന് എതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച പ്രിയാ രമണിയെ പിന്തുയ്ക്കുമെന്ന് 20 വനിതാ മാദ്ധ്യമപ്രവർത്തകർ അറിയിച്ചു. പ്രിയാരമണിക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത എം.ജെ അക്ബറിനെതിരെ കോടതിയിൽ സാക്ഷി പറയാൻ തയാറാണെന്ന് വനിതാ മാദ്ധ്യമപ്രവർത്തകർ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അക്ബര്‍ എഡിറ്ററായിരുന്നു വിവിധ മാദ്ധ്യമങ്ങളില്‍ ഒപ്പം ജോലി ചെയ്ത വനിതാ മാദ്ധ്യമപ്രവര്‍ത്തകരാണ് പിന്തുണയുമായി വന്നത്.

അക്ബറില്‍ നിന്ന് തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമുണ്ടായ അതിക്രമങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തും. എഡിറ്ററായിരിക്കെ അക്ബര്‍ പുലര്‍ത്തിയ സ്ത്രീവിരുദ്ധതയും നടത്തിയ ലൈംഗിക അതിക്രമങ്ങളും പുറത്തുകൊണ്ടുവരാന്‍ തുടക്കമിടുകയാണ് പ്രിയാ രമണി ചെയ്തതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

അക്ബറിനെതിരെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയ തുഷിത പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് പിന്തുണ അറിയിച്ചത്. മുംബൈ മിറര്‍ ചീഫ് എഡിറ്റര്‍ മനീഷ പാണ്ഡെ, ഏഷ്യന്‍ ഏജ് റസിഡന്‍റ് എഡിറ്റര്‍ സുപര്‍ണ ശര്‍മ, ഡെക്കാന്‍ ക്രോണിക്കിള്‍ എഡിറ്റര്‍ എ.ടി ജയന്തി തുടങ്ങിയവര്‍ പിന്തുണ നൽകിയവരുടെ കൂട്ടത്തിലുണ്ട്.

https://www.youtube.com/watch?v=T1dCaueMLUI

MeTooMJ Akbar
Comments (0)
Add Comment