മുകേഷിന്‍റെ നിലപാട് വ്യക്തമല്ല ; വിവാഹമോചനത്തിന് നോട്ടീസ് നല്‍കിയെന്ന് മേതില്‍ ദേവിക

Jaihind Webdesk
Tuesday, July 27, 2021

തിരുവനന്തപുരം: ചലച്ചിത്ര നടനും എംഎൽഎയുമായ എം മുകേഷുമായി വിവാഹമോചനത്തിന് നോട്ടീസ് നല്‍കിയെന്ന് മേതില്‍ ദേവിക. കാരണങ്ങള്‍ വ്യക്തിപരമാണെന്നും വിഷയത്തില്‍ മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് നിയമപരമായ നടപടികള്‍ തുടങ്ങിയതെന്നും  മേതില്‍ ദേവിക മാധ്യമങ്ങളോട് പറഞ്ഞു.