മെസി ഇനി പി എസ് ജിയില്‍ : 35 ദശലക്ഷം യൂറോ പ്രതിവർഷ പ്രതിഫലം

Tuesday, August 10, 2021

പാരിസ് : ലയണൽ മെസ്സി ഇനി പി എസ് ജിയിൽ. മെസിയും പി എസ് ജിയും തമ്മിലുള്ള ചർച്ചകൾ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.  കരാർ ധാരണയായെന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. 2023വരെയുള്ള പ്രാഥമിക കരാർ പി എസ് ജിയിൽ മെസി ഒപ്പുവെക്കും. അതിനുശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. മെസിയുടെ പിതാവായ ജോർഗെ മെസിയാണ് പി എസ് ജിയുമായി ചർച്ചകൾ നടത്തിയത്.