MESSI| മെസ്സിയും ഇല്ല, കാശും പോയി; കായിക മന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു

Jaihind News Bureau
Thursday, August 7, 2025

മെസിയെ ക്ഷണിക്കാനെന്ന പേരിലുള്ള കായിക മന്ത്രിയുടെ സ്‌പെയിന്‍ നഗര യാത്രക്ക് സര്‍ക്കാരിന് ചെലവായത് 13 ലക്ഷം രൂപ. ഒന്നും ചെലവായില്ലെന്ന കായിക മന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്. 2024 സെപ്തംബറിലായിരുന്നു മന്ത്രിയുടെ സ്‌പെയില്‍ യാത്ര. യാത്രയ്ക്ക് ചിലവായ തുകയുടെ വിവരാകാശ രേഖയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

മന്ത്രി മാത്രമല്ല യാത്ര നടത്തിയത്. കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും ഒപ്പമുണ്ടായിരുന്നു. മെസിയെ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു കായിക മന്ത്രിയുടെ വാദം. മെസ്സി വരില്ലെന്ന് അറിഞ്ഞതോടെ അക്കാര്യത്തിലും പിന്നീട് ചിലവായ തുകയുടെ കാര്യത്തിലുമുള്ള മന്ത്രിയുടെ പൊള്ളയായ വാദങ്ങള്‍ തകര്‍ന്നു വീഴുകയാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോളുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കാര്യമായി ഒന്നും ചെയ്യാത്ത കായികമന്ത്രിയാണ്, അര്‍ജന്റീന ടീം എത്തുമെന്ന വാദം, അതും സംസ്ഥാന ഖജനാവിന് ചില്ലിക്കാശ് നഷ്ടമില്ലെന്ന ന്യായീകരണം ഉയര്‍ത്തിയത്.