മേഴ്‌സി രവി അനുസ്മരണം എറണാകുളത്ത്

Jaihind News Bureau
Friday, September 6, 2019

സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ ജീവിതത്തിൽ മാതൃക കാട്ടിയ വനിതയാണ് മേഴ്‌സി രവിയെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡന്‍റ്
കെ സുധാകരൻ എംപി. എറണാകുളത്ത് മേഴ്‌സി രവി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച മേഴ്‌സി രവി അനുസ്മരണം കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിൽ മാതൃക കാട്ടിയ വനിതയാണ് മേഴ്സി രവിയെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡൻറ് കെ സുധാകരൻ പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി എം പി, എംഎൽഎമാരായ വിഡി സതീശൻ, പിടി തോമസ്, ഡൊമിനക്ക് പ്രസന്റേഷൻ, മുൻ മന്ത്രിമാരായ കെ വി തോമസ്, കെ ബാബു, കെപിസിസി ജനറൽ സെക്രട്ടറി കെ എം ഐ മേത്തർ, മേയർ സൗമിനി ജെയിൻ, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്, കെപിസിസി സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ഐ കെ രാജു, വിജയലക്ഷ്മി ടീച്ചർ തുടങ്ങിയ നേതാക്കൾ മേഴ്‌സി രവിയെ അനുസ്മരിച്ചു.