ഡല്‍ഹിയിലെ ക്യാമ്പസുകളിലും ആര്‍ത്തവ അവധി നടപ്പാക്കണം; കത്ത് നല്‍കി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, January 18, 2023

ന്യൂഡല്‍ഹി: കേരളത്തിൽ കെഎസ് യു നടത്തിയ മാതൃകയിൽ ഡൽഹിയിൽ എല്ലാ ക്യാമ്പസുകളിലും ആർത്തവ അവധി നടപ്പിലാക്കുന്നത് സംബന്ധിച്ച്  കത്ത് നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ  വിനീത് തോമസാണ് കത്ത് നല്‍കിയത്. ഡൽഹി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍, യൂണിവേഴ്സിറ്റി രജിസ്ട്രാറർ എന്നിവര്‍ക്കാണ് കത്ത്.  ഒപ്പം ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിക്കും  കത്ത് അയച്ചിട്ടുണ്ട്.