ഷാര്‍ജ : അഭയാര്‍ത്ഥികളുടെ ചരിത്രവും ജീവിത ദുരിതങ്ങളും കോര്‍ത്തിണക്കിയ പുസ്തകം , ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. അജ്മാന് രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് റാഷിദ് ഹുമൈദ് അല്‍ നുഐമി പ്രകാശനം നിര്‍വഹിച്ചു. ജയ്ഹിന്ദ് ടി വിയുടെ, മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ മേധാവി എല്‍വിസ് ചുമ്മാര്‍ ആദ്യ പുസ്തകം ഏറ്റുവാങ്ങി.
അഭയാര്‍ത്ഥി ജീവിതങ്ങളുടെ ദുരിക്കാഴ്ചകളിലേക്കാണ് പുസ്തകം, വായനക്കാരെ കൊണ്ടുപോകുന്നത്. ഇപ്രകാരം അഭയാര്‍ത്ഥികളുടെ ചരിത്രവും ജീവിത ദുരിതങ്ങളും അടയാളപ്പെടുത്തിയ ” ഞങ്ങള്‍ അഭയാര്‍ത്ഥികള്‍ ” എന്ന പുസ്തകം ഡെന്നി തോമസ് വട്ടക്കുന്നേല്‍ ആണ് എഴുതിയത്. രാജ്യ അതിര്‍ത്തികള്‍ കടക്കാന്‍ നിര്‍ബന്ധിതരാകുന്ന മനുഷ്യരുടെ എണ്ണം ലോകത്ത് വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍, പുസ്തക ഉള്ളടക്കത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ആദ്യ കോപി ഏറ്റുവാങ്ങികൊണ്ട് എല്‍വിസ് ചുമ്മാര്‍ പറഞ്ഞു.
പ്രമുഖ പുസ്തക പ്രസാധകരായ ഒലിവ് പബ്ളിക്കേഷന്‍ ആണ് പ്രസിദ്ധീകരിച്ചത്. ചടങ്ങില്‍ പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സലിം അയ്യനത്ത് പുസ്തകം പരിചയപ്പെടുത്തി. ഒലിവ് പബ്ളിക്കേഷന്‍ ഗള്‍ഫ് കോഓര്‍ഡിനേറ്റര്‍ സലാം പാപ്പിനിശ്ശേരി, അഡ്വ. ശങ്കര്‍ നാരായണന്, പി ശ്രീകല, നെജ്മ ബിന്സത്ത് അലി, മുന്തിര് കല്പകഞ്ചേരി, ഒലിവ് മിഡില്‍ ഈസ്റ്റ് ഓര്‍ഗനൈസര്‍ അഷ്റഫ് അത്തോളി എന്നിവര്‍ പ്രസംഗിച്ചു.