സംഗീതവും ജീവകാരുണ്യവും കോർത്തിണക്കി മെലോഡിയസ് കൊയർ ഫ്രെട്ടേണിറ്റിയുടെ ക്രിസ്മസ് ആഘോഷം

Jaihind Webdesk
Monday, December 10, 2018

സംഗീതവും ജീവകാരുണ്യവും കോർത്തിണക്കി തലസ്ഥാന നഗരിയിൽ വേറിട്ടൊരു ക്രിസ്മസ് ആഘോഷം. മെലോഡിയസ് കൊയർ ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

തിരുപ്പിറവിയുടെ സ്‌നേഹ സന്ദേശം മെലോഡിയസിലൂടെ ഒഴുകിയെത്തുന്ന കാഴ്ച്ചയ്ക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. നടിയും കോൺഗ്രസ് നേതാവുമായ ഖുഷ്ബു സുന്ദർ,ഗായകൻ ജാസിഗിഫ്റ്റ് തുടങ്ങിയവരും ആഘോഷപരിപാടികളിൽ പങ്കെടുത്തു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

നടിയും കോൺഗ്രസ് നേതാവുമായ ഖുഷ്ബു സുന്ദർ മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ നിർധനരായ ആളുകൾക്കുള്ള സഹായങ്ങളും വിതരണം ചെയ്തു. ഫാദർ ജോഫസ് പുത്തൻപുരക്കൽ ക്രിസ്തമസ് സന്ദേശം നൽകി. മെലോഡിയസ് കൊയർ ഫ്രെട്ടേണിറ്റി പ്രസിഡന്റ് മറിയം ഉമ്മൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കോബാങ്ക് ടവറിൽവെച്ച് നടന്ന കരോൾ സന്ധ്യയിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഓർമകളുമായി ദശ്കിൻ ബാന്റിന്റെ സംഗീത വിരുന്നും സംഘടിപ്പിച്ചു.