ലാത്തിച്ചാർജിൽ  പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് മേഘ ആശുപത്രില്‍ തുടരുന്നു; വായ്പയെടുത്ത് തുടങ്ങിയ സംരംഭം പ്രതിസന്ധിയില്‍

Jaihind Webdesk
Friday, January 26, 2024

ആലപ്പുഴ: ആലപ്പുഴയിൽ കളക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ  പോലീസിന്‍റെ  ലാത്തിച്ചാർജിൽ  പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് മേഘ രഞ്ജിത്ത് ഇപ്പോഴും ആശുപത്രില്‍ തന്നെ തുടരുകയാണ്. രണ്ട് മാസത്തെ പൂ‍ർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.  25 ലക്ഷം രൂപ വായ്പയെടുത്ത് മേഘ തുടങ്ങിയ പുതിയ സംരംഭത്തിന്‍റെ പ്രവർത്തനം പോലും പ്രതിസന്ധിയിലായ അവസ്ഥയാണ്.

ആലപ്പുഴ എസ്.പി ഓഫീസിലേക്ക് നടന്ന മാർച്ചിനിടയിലാണ് മേഘയ്ക്ക് പൊലീസിന്‍റെ മർദ്ദനമേറ്റത്. മേഘയുടെ കഴുത്തിനും തലയിലുമായി രണ്ടുതവണയാണ് പോലീസ് ലാത്തി കൊണ്ട് അടിച്ചത്. ലാത്തി അടിയിൽ കഴുത്തിലെ അസ്ഥികളുടെ സ്ഥാനം മാറി. ഞരമ്പിന് ക്ഷതമേറ്റതോടെ കിടപ്പിലായി. പത്തു മാസങ്ങൾക്കു മുൻപ് 25 ലക്ഷം രൂപ ലോണെടുത്ത് സംരംഭം തുടങ്ങി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മേഘ രഞ്ജിത്ത്.