കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റ്മാരുടെയും യോഗം ഇന്ന്

Jaihind News Bureau
Monday, February 24, 2025

തിരുവനന്തപുരം : കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റ്മാരുടെയും യോഗം ഇന്ന് ചേരും.വൈകിട്ട് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം ചേരുക. തദ്ദേശതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.സര്‍ക്കാരിനെതിരെയുള്ള തുടര്‍ സമരങ്ങളെ കുറിച്ചും വിശദ ചര്‍ച്ച ഉണ്ടാകും. കെപിസിസി സംഘടിപ്പിക്കുന്ന തീരദേശ പ്രക്ഷോഭ പദയാത്ര ഉള്‍പ്പെടെയുള്ള പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.