കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്‍മാരുടെയും യോഗം ഇന്ന്; പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ യോഗം

Jaihind News Bureau
Thursday, May 22, 2025

കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്‍മാരുടെയും യോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ യോഗമാണിത്.

സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. താഴെ തട്ട് മുതല്‍ പാര്‍ട്ടിയെ കൂടുതല്‍ ചലിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടാകും. സംഘടന വിഷയങ്ങള്‍ക്കൊപ്പം സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള തുടര്‍ സമരപരിപാടികള്‍ക്കും യോഗം രൂപം നല്‍കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്‍ ഒരുക്കങ്ങളും വിലയിരുത്തും.