ഹൈദരാബാദ്: കോൺഗ്രസ് പ്രവർത്തക സമിതിയുടെ വിശാല യോഗം ഹൈദരാബാദിൽ ചേരുന്നു. പ്രവർത്തക സമിതി അംഗങ്ങൾക്ക് പുറമേ പിസിസി അധ്യക്ഷൻമാരും നിയമസഭാ കക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യോഗത്തിൽ പങ്കെടുക്കും. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. വൈകിട്ട് വിജയഭേരി മഹാ റാലിയും മഹാ സമ്മേളനവും തെലങ്കാനയിൽ നടക്കും.