ഭാരത് ജോഡോ പദയാത്ര; കെ.സി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ യോഗം ചേർന്നു

Jaihind Webdesk
Friday, August 12, 2022

നാഗർകോവില്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതൃയോഗം ചേര്‍ന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ നാഗർകോവിലിലാണ് യോഗം ചേർന്നത്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ഭാരത് ജോഡോ യാത്രയുടെ ദേശീയ കോർഡിനേറ്ററുമായ ദിഗ് വിജയ സിംഗ്, എഐസിസി ഇൻചാർജുമാരായ ദിനേശ് ഗുണ്ടറാവു, മാണിക്കം ടാഗോർ, തമിഴ്നാട് പിസിസി അധ്യക്ഷൻ കെ.എസ് അഴഗിരി, എംപിമാർ എംഎൽഎമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

സെപ്റ്റംബര്‍ ഏഴിനാണ് കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ പദയാത്രയ്ക്ക് തുടക്കമാകുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസമാണ് പദയാത്ര. രാഹുൽഗാന്ധി നേതൃത്വം നൽകുന്ന യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറിമാർ, പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർ, ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, പാർട്ടിയിലെ പ്രധാന നേതാക്കൾ തുടങ്ങിയവർ അണിനിരക്കും. രാജസ്ഥാനിലെ ഉദയ് പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്രയ്ക്ക് തീരുമാനമായത്. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും.