മതിലില്‍ വനിതാ ജീവനക്കാരും വിദ്യാര്‍ഥികളും പങ്കെടുക്കണം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നിര്‍ബന്ധിത സര്‍ക്കുലര്‍

Jaihind Webdesk
Monday, December 31, 2018

തിരുവനന്തപുരം: വനിതാമതിലില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നുകാണിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സര്‍ക്കുലര്‍. അധ്യാപകരടക്കം എല്ലാ വനിതാ ജീവനക്കാരും വിദ്യാര്‍ഥികളും സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മതിലില്‍ അണിചേരണം. എതെങ്കിലും വകുപ്പുകള്‍ ഇത് സംബന്ധിച്ച് യോഗം ചേരാനുണ്ടെങ്കില്‍ ഇന്നുതന്നെ യോഗം വിളിക്കണമെന്നും കോളേജ് പ്രിന്‍സിപ്പല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കോളേജില്‍ നിന്നുള്ളവര്‍ അണിനിരക്കേണ്ട സ്ഥലവും സര്‍ക്കുലറിലുണ്ട്.

വനിതാ മതിലില്‍ പങ്കെടുക്കാന്‍ മുഴുവന്‍ വനിതാ ജീവനക്കാരോടും ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്റ്ററും സര്‍ക്കുലര്‍ ഇറക്കി. നാളെ നാലു മണിക്ക് വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും സര്‍ക്കാരിന്റെ വനിതാ മതിലില്‍ അണിനിരക്കണമെന്നാണ് ആവശ്യം. ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതിനിടെയാണ് സര്‍ക്കുലറുകള്‍ പുറത്തിറക്കുന്നത്.