മലപ്പുറത്ത് വന്‍ ലഹരിവേട്ട: രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് മൊഴി, ഒരാൾ അറസ്റ്റിൽ

Jaihind Webdesk
Tuesday, December 24, 2024

 

മലപ്പുറം: 510 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റില്‍. കടവ് ഹോട്ടലിന് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നാണ് പ്രതിയുടെ മൊഴി.

ജിതിൻ എന്ന പേരിൽ ഒരാളാണ് തന്നോട് വിളിച്ചു പറഞ്ഞത് എന്നും ഏതൊക്കെ നടിമാരാണ് വാങ്ങുന്നതെന്ന് തനിക്കും അറിയില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചത് ചെമ്മാട് സ്വദശിയാണെന്ന് പോലീസിന് വിവരം ലഭിച്ചു. എംഡിഎംഎയുമായി നടിമാരെ കാത്തിരിക്കുമ്പോഴാണ് മുഹമ്മദ് ഷെഫീഖ് പോലീസ് പിടിയിലായത്.