എം.സി കമറുദ്ദീന്‍ മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എം.സി കമറുദീനെ പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. മഞ്ചേശ്വരത്ത് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് ഉന്നത വിജയം നേടുമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ലീഗിനുള്ളിൽ ഭിന്നതകളൊന്നുമില്ലെന്ന് തെളിയിച്ചുകൊണ്ടാണ് മഞ്ചേശ്വരം മണ്ഡലത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിക്കില്ലെന്നും നേതൃത്വം എടുക്കുന്ന ഏത് നിലപാടും അംഗീകരിക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ്  കമറുദ്ദീൻ സ്ഥാനാർത്ഥി ആയി എത്തുന്നത്. നിലവിൽ മുസ്‌ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റാണ് എം.സി കമറുദ്ദീൻ.

ഒക്ടോബർ 1 ന് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താനും തീരുമാനമായി. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കാണ് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ചുമതല. പഞ്ചായത്ത് തലത്തിൽ കെ.പി.എ മജീദും മേൽനോട്ടം വഹിക്കും.

assembly bypollsM.C KamaruddinManchaswaram
Comments (0)
Add Comment