എം.സി ജോസഫൈന്‍ അന്തരിച്ചു

Jaihind Webdesk
Sunday, April 10, 2022

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എംസി ജോസഫൈന്‍ അന്തരിച്ചു. ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ കുഴഞ്ഞുവീണ ജോസഫൈന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ലനിതാ കമ്മീഷന്‍ അധ്യക്ഷ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു. പരേതനായ പള്ളിപ്പാട് പി.എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന.

കേന്ദ്ര കമ്മിറ്റി അംഗമായ ജോസഫൈനിന്‍റെ മരണത്തെ തുടർന്ന് പാർട്ടി കോൺഗ്രസിന്‍റെ പൊതുപരിപാടിയിൽ മാറ്റം ഉണ്ടായില്ല.
ജോസഫൈന്‍റെ മൃതദേഹം 5 മണിയോടെ എറണാകുളത്തേക്ക് കൊണ്ടു പോകും.