എം.സി ജോസഫൈന്‍ പാര്‍ട്ടി സമ്മേളന വേദിയില്‍ കുഴഞ്ഞുവീണു; ഐസിയുവില്‍

Jaihind Webdesk
Saturday, April 9, 2022

 

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എംസി ജോസഫൈന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ കുഴഞ്ഞുവീണു.  ജോസഫൈനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജമ്മു കശ്മീരില്‍ നിന്നുള്ള പ്രതിനിധി മുഹമ്മദ് യൂസുഫ് തരിഗാമിക്കും നേരത്തെ ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.  ജമ്മു കശ്മീർ മുൻ എംഎൽഎയും പാർട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളിൽ ഒരാളുമായ ഇദ്ദേഹവും ആശുപത്രിയിലാണ്.