നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടത്താന്‍ ഇനിമുതല്‍ മാലിന്യ സംസ്‌കരണത്തിനുള്ള ഫീസ് അടയ്ക്കണം. മൂന്ന് ദിവസം മുന്‍പെങ്കിലും പരിപാടി സംബന്ധിച്ച വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഫീസിന്റെ നിരക്ക് തദ്ദേശ സ്ഥാപങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുപരിപടികള്‍ക്കും ഇത് ബാധകമാണ്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കുള്ള പിഴത്തുകയും വര്‍ധിപ്പിച്ചു. കര്‍ശന നിയമനടപടികള്‍ ഉറപ്പാക്കുന്ന നിയമഭേദഗതി ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമമാകും. അംഗന്‍വാടി ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലും മിനി എംസിഎഫുകള്‍ ഉടന്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.