എം.ബി രാജേഷ് മന്ത്രി, എ.എൻ ഷംസീർ സ്പീക്കർ; എം.വി ഗോവിന്ദന്‍ രാജി സമർപ്പിച്ചു

Jaihind Webdesk
Friday, September 2, 2022

 

തിരുവനന്തപുരം: മന്ത്രി എം.വി ഗോവിന്ദന്‍ രാജിവെച്ചതോടെ സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് എം.വി ഗോവിന്ദന്‍ രാജി വെച്ചത്. എ.എന്‍ ഷംസീർ നിയമസഭാ സ്പീക്കറാകും. എകെജി സെന്‍ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്ത തദ്ദേശം, എക്സൈസ് വകുപ്പുകളായിരിക്കും എം.ബി രാജേഷിന് ലഭിക്കുക. ചൊവ്വാഴ്ച എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തലശേരിയില്‍ നിന്ന് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട ഷംസീറിനെ സ്പീക്കറാക്കാനും യോഗം തീരുമാനിച്ചു. അതേസമയം ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന സജി ചെറിയാന്‍റെ പകരക്കാരനെക്കുറിച്ച് യോഗത്തില്‍ ചർച്ചയുണ്ടായില്ല.