എം.ബി രാജേഷ് നിമയസഭ സ്പീക്കർ

Jaihind Webdesk
Tuesday, May 25, 2021

തിരുവനന്തപുരം :  കേരള നിയമസഭയുടെ  23-ാം സ്പീക്കറായി എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. 96 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥിന് 40 വോട്ടുകള്‍ ലഭിച്ചു. ആകെ 136 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

ആരോഗ്യ കാരണങ്ങളാൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത 3 പേർ വോട്ടു ചെയ്തില്ല. മന്ത്രി വി അബ്ദുറഹ്മാൻ, കോവളം എംഎൽഎ എം വിൻസെന്‍റ്, നെന്മാറ എംഎൽഎ കെ ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്. രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചു. സഭയ്ക്കുള്ളിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സജ്ജീകരിച്ച 2 ബൂത്തുകളിൽ ബാലറ്റിലൂടെയാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്.