മേയറുടെ നടപടി നഗ്നമായ നിയമലംഘനം; ഇടതുഭരണം ഇടതുപക്ഷക്കാർക്ക് വേണ്ടിയെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, November 5, 2022

തൃശൂർ: തിരുവനന്തപുരം മേയറുടെ ജോലിനിയമനവുമായി ബന്ധപ്പെട്ട കത്തിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സഖാക്കള്‍ക്ക് ജോലി നല്‍കാന്‍ വേണ്ടിയുള്ള കത്ത് നഗ്നമായ നിയമലംഘനമാണ്. ഇടതുഭരണം ഇടതുപക്ഷക്കാർക്ക് വേണ്ടിയാണ്. ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിയമനമെന്നും കെ സുധാകരന്‍ പറഞ്ഞു. സർക്കാരിനെ പിരിച്ചു വിടണമെന്ന് താന്‍ ഗവര്‍ണറോട് പറഞ്ഞിട്ടില്ലെന്നും നടപടി എടുക്കണമെന്നാണ് പറഞ്ഞെതെന്നും കെ സുധാകരന്‍ എംപി കൂട്ടിച്ചേര്‍ത്തു.