മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം ; ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തളളി കോടതി

Jaihind Webdesk
Wednesday, October 30, 2024


തിരുവനന്തപുരം: മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കക്കേസില്‍ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തളളി കോടതി. അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്നും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണം ഏല്‍പ്പിക്കണമെന്നും യദുവിന്റെ രണ്ട് ആവശ്യങ്ങളാണ് തിരുവനന്തപുരം ജെഎന്‍സി കോടതി തളളിയത്.

അതെസമയം പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മേയര്‍ക്കും എംഎല്‍എയ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയാമ് കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചതെങ്കിലും റിപ്പോര്‍ട്ടില്‍ തൃപ്തരാണെന്നാണ് യദുവിന്റെയും അഭിഭാഷകന്റെയും വാദം.

സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ പ്രതികളായ മേയര്‍ ആര്യ , സച്ചിന്‍ദേവ് എം.എല്‍.എ എന്നിവരില്‍ നിന്നും സ്വാധീനം ഉണ്ടാകാന്‍ പാടില്ലെന്നും ശാസ്തീയമായ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.