തിരുവനന്തപുരം: മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം ആര്യാ രാജേന്ദ്രന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഡ്രൈവർ യദുവിനെതിരായി മേയർ ഉന്നയിച്ച പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.
കെഎസ്ആര്‍ടിസി ഡ്രൈവർ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ അശ്ലീല ആംഗ്യം കാണിച്ചതായി ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. യദുവിനെതിരെയുള്ള കേസുകൾ കൂടുതൽ ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. എന്നാൽ യദുവിന്‍റെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കും എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയിട്ടില്ല.