മേയർക്കും എംഎല്‍എയ്ക്കും തിരിച്ചടി; കേസെടുക്കാന്‍ പോലീസിനോട് നിർദ്ദേശിച്ച് കോടതി

Saturday, May 4, 2024

 

തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും തിരിച്ചടി. വിഷയത്തില്‍ കേസെടുക്കാന്‍ പോലീസിനോട് കോടതി നിർദ്ദേശം നല്‍കി. അഡ്വ. ബൈജു നോയലിന്‍റെ ഇടപെടലിലാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടല്‍. ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവും ഉള്‍പ്പെടെ അഞ്ചുപേരെ പ്രതി ചേർത്താണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നേരത്തെ രണ്ടു തവണ കെഎസ്ആർടിസി ഡ്രൈവർ പരാതി നല്‍കിയിട്ടും   പോലീസ് കേസെടുത്തിരുന്നില്ല.