മേയര്‍ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കുന്നു, രാജിവെക്കണം; ശശി തരൂര്‍ എംപി

Jaihind Webdesk
Thursday, November 24, 2022

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്‍  രാജിവെക്കണമെന്ന് ശശി തരൂര്‍ എംപി. മേയർ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂർ കുറ്റപ്പെടുത്തി. കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തിയതാണ് തരൂര്‍.

പ്രതിഷേധിക്കുമ്പോൾ ക്രൂരമായ നിലപാടെടുക്കുകയാണ്. നാല് കെഎസ്‍യുക്കാരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും ജയിലിലായി. മഹിളാ കോൺഗ്രസുകാർ ആശുപത്രിയിലാണ്. ഇതൊന്നും ഒരിക്കലും ക്ഷമിക്കാൻ സാധിക്കില്ലെന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും കുറ്റപ്പെടുത്തി. ഇങ്ങനെയല്ല ജനാധിപത്യം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.