മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണ: ബി.എസ്.പി

Jaihind Webdesk
Wednesday, December 12, 2018

ന്യൂ ദല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി. രാജ്യത്ത് ബി.ജെ.പി വിരുദ്ധമാണ്. ബി.ജെ.പിയെ പുറത്താക്കുന്നതിനാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. മധ്യപ്രദേശിലും ആവശ്യമെങ്കില്‍ രാജസ്ഥാനിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. ദളിത് വിരുദ്ധരെ അധികാരത്തിന് പുറത്തുനിര്‍ത്തുക എന്നതിനാണ് പ്രഥമ പരിഗണന. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരികയും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഗവര്‍ണറെക്കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിനും തൊട്ടുപിന്നാലെയാണ് ബി.എസ്.പിയുടെ പിന്തുണ പ്രഖ്യാപനം.  രണ്ട് സീറ്റുകളിലാണ് ബി.എസ്.പി വിജയിച്ചിരിക്കുന്നത്. സ്വതന്ത്രരായ നാലുപേരുടെ പിന്തുണയും കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന കാര്യം ഉറപ്പായിരിക്കുകയാമ്.