മാസപ്പടി കേസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Tuesday, July 2, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ അന്വേഷണം വേണമെന്ന മാത്യു കുഴല്‍നാടന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിയ്ക്കും മകള്‍ക്കും സിഎംആര്‍എല്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും നോട്ടീസയച്ചിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.