സിഎംആര്‍എല്ലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം മാത്രം; മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങള്‍ ശരിവെച്ച് രേഖകള്‍

Jaihind Webdesk
Wednesday, February 14, 2024

തിരുവനന്തപുരം : മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങള്‍ ശരിവെച്ച് രേഖകള്‍. സിഎംആർഎല്ലിന് നല്‍കിയ കരിമണല്‍ ഖനനം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് മാസപ്പടി വിവാദം ഉയര്‍ന്ന് വന്നതിന് ശേഷമെന്ന് രേഖകള്‍. സിഎംആർഎല്ലിന്‍റെ സഹോദര സ്ഥാപനമായ കെആർഇഎംഎലിനു നൽകിയ കരിമണൽ ഖനനാനുമതി സംസ്ഥാന സർക്കാർ റദ്ദാക്കിയത് 5 വർഷം വൈകിയെന്നും രേഖകളില്‍ പറയുന്നു.

2019ൽ ആണ് സ്വകാര്യ മേഖലയിലെ കരിമണൽ ഖനനം റദ്ദാക്കാൻ കേന്ദ്രം നിർദേശിച്ചത്. എന്നാല്‍ 2023 ഡിസംബറിലാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മാസപ്പടി വിവാദത്തിനുശേഷമാണ് അനുമതി റദ്ദാക്കി ഉത്തരവിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎംആർഎലിനെ സഹായിക്കാനായി ഇടപ്പെട്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചിരുന്നു. അതേസമയം അതിനു വേണ്ടിയാണ് മകൾ വീണയ്ക്കു പ്രതിമാസം 8 ലക്ഷം രൂപ മാസപ്പടി ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.