തട്ടിപ്പിനുള്ള ജോയിസ്‌ ജോര്‍ജ്ജിന്‍റെ അവസാന ശ്രമവും അമ്പേ പരാജയപ്പെട്ടു : മാത്യു കുഴല്‍നാടന്‍

കസ്തൂരി രംഗന്‍ സമിതി പരിസ്ഥിതി ലോലപ്രദേശമായി ശുപാര്‍ശ ചെയ്തതില്‍ നിന്ന് 3115 ചതുരശ്ര കിലോമീറ്ററിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ക്ലാരിഫിക്കേഷൻ വന്നപ്പോൾ ഇത്ര കാലവും ഇടുക്കിയിലെ ജനങ്ങളോട്‌ പറഞ്ഞത്‌ കളവാണെന്ന് ബോധ്യപ്പെട്ട ജോയിസ്‌ ജോര്‍ജ്ജ് മാപ്പ്‌ പറയുകയാണ്‌ വേണ്ടതെന്ന് ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരള ഘടകം പ്രസിഡന്‍റ് മാത്യു കുഴല്‍നാടന്‍. ഉമ്മൻ ചാണ്ടി ചെയ്ത നേട്ടം സ്വന്തം പേരിലേക്ക്‌ അടിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്ന ഇദ്ദേഹത്തെ, ഈ വിഷയത്തിൽ അവസാനമായി ഒരിക്കൽ കൂടി ഒരു പൊതു സംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് മാത്യു കുഴല്‍നാടന്‍.

ഫെയ്സ്ബുക്ക് പേജിന്‍റെ പൂര്‍ണരൂപം ….

അവസാന നിമിഷം പുതിയൊരു തട്ടിപ്പിനാണ്‌ ഇന്നലെ ജോയിസ്‌ ശ്രമിച്ചത്‌ പക്ഷേ അതും അമ്പേ പരജയപ്പെട്ടുപോയി.

2014 മാർച്ച്‌ മാസം പത്താം തീയതി ഇറങ്ങിയ ആദ്യ കരട്‌ വിജ്ഞാപനത്തിൽ സംസ്ഥാനത്ത്‌ 13108 ച.കി പരിസ്ഥിതിലോല പ്രദേശം (ഇ.എസ്‌.എ) ഉണ്ടായിരുന്നതിൽ നിന്നും 3115 ച.കി ഒഴിവാക്കിയിരുന്നു.

ആ കരട്‌ വിജ്ഞാപനത്തെ അടിസ്ഥാനമാക്കി കേരള ഹൈക്കോടതിയിൽ 17 കേസുകളോളം ഞാൻ വിജയിച്ചിട്ടുമുണ്ട്‌. എന്നാൽ അപ്പോളും സി.പി.എമ്മും എം.പി അടക്കം പറഞ്ഞു പ്രചരിപ്പിച്ചത്‌ ഇപ്പോളും ഇവിടങ്ങളിൽ എല്ലാം ഇ.എസ്‌.എ. ആണെന്നാണ്‌.

എന്നാൽ അവർ തന്നെ ഈ കരട്‌ വിജ്ഞാപനത്തെ അടിസ്ഥാനപ്പെടുത്തി ഹൈക്കോടതിയിൽ നിന്നും ഞാൻ വാങ്ങിയ ഒരു വിധിയേയും മുൻ നിറുത്തി കേന്ദ്രത്തോട്‌ ഇതിന്‍റെ വസ്തുത ചോദിക്കുകയാണ്‌ ഉണ്ടായത്‌. ആ ചോദ്യത്തിന്‍റെ വെളിച്ചത്തിൽ കേന്ദ്രം ഇറക്കിയ ക്ലാരിഫിക്കേഷനാണ്‌ തങ്ങൾ ഇപ്പോൾ വലുതായി എന്തോ ചെയ്യ്തുവെന്ന് വരുത്തി തീർക്കാൻ സി.പി.എമ്മും എം.പിയും ശ്രമിച്ചത്‌, പക്ഷേ അതും അമ്പേ പരാജയപ്പെട്ടുപോയി.

സത്യത്തിൽ കേന്ദ്രത്തിന്‍റെ ക്ലാരിഫിക്കേഷൻ വന്നപ്പോൾ ഇത്ര കാലവും ഇടുക്കിയിലെ ജനങ്ങളോട്‌ പറഞ്ഞത്‌ കളവാണെന്ന് ബോധ്യപ്പെട്ട ജോയിസ്‌ മാപ്പ്‌ പറയുകയാണ്‌ വേണ്ടത്‌.

സ്വന്തമായി അധ്വാനിച്ച്‌ ഉണ്ടാക്കുന്നത്‌ നമുക്ക്‌ അംഗീകരിക്കാം എന്നാൽ മറ്റൊരാളുടെ വേർപ്പുതുള്ളിയിൽ പങ്കുപറ്റാൻ വരുന്നവനെ അങ്ങീകരിക്കാൻ കഴിയില്ല.

യഥാർത്ഥത്തിൽ ഇടുക്കിയിലെ ജനങ്ങൾ കടപ്പെട്ടിരിക്കേണ്ടത്‌ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും, മുൻ കോൺഗ്രസ്സ്‌ അധ്യക്ഷ സോണിയ ഗാന്ധിയോടുമാണ്‌.

ഈ വിഷയത്തിൽ അവസാനമായി ഒരിക്കൽ കൂടി അദ്ദേഹത്തെ ഒരു പൊതു സംവാദത്തിന് വെല്ലുവിളിക്കുന്നു.

OommenchandyMathew KuzhalnadanJoyce George
Comments (0)
Add Comment