ഒഴിയരുത്, മറുപടി പറയണം; മുഖ്യമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎൽഎ

Jaihind Webdesk
Wednesday, June 29, 2022

 

തിരുവനന്തപുരം: സ്വ‍ര്‍ണ്ണക്കടത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സുപ്രധാന ചോദ്യങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സാങ്കേതികത്വം പറഞ്ഞ് ഒഴിയാതെ മുഖ്യമന്ത്രി ഇതിന് വ്യക്തമായ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”യുഎഇയിലായിരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടി ഏതെങ്കിലും ബാഗ് ഇവിടെനിന്ന് അയച്ചിരുന്നോ? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അത് നോർമൽ റൂട്ടിൽ അയച്ചില്ല? നയതന്ത്ര ചാനലിൽ മുഖ്യമന്ത്രി ഒരു ബാഗ് സ്വീകരിച്ചിട്ടുണ്ടോ?” – മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. ബാക്കി കാര്യങ്ങള്‍ പിന്നാലെ ഉന്നയിക്കും. നിയമസഭയില്‍ ഉന്നയിച്ച പ്രധാന വിഷയം ഇതായിരുന്നുവെന്നും എന്നാല്‍ സാങ്കേതികമായ മറുപടി പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.