‘നിങ്ങള്‍ എന്ത് ചെയ്തെന്നാണ് പറഞ്ഞത് ?’ ; ജനീഷ് കുമാറിനോട് പൊട്ടിത്തെറിച്ച് മത്തായിയുടെ ഭാര്യ

Jaihind News Bureau
Saturday, September 5, 2020

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ചിറ്റാർ കുടപ്പന മത്തായിയുടെ സംസ്കാരച്ചടങ്ങിനിടെ  കോന്നി എംഎൽഎ ജനീഷ് കുമാറിനോട് വികാരാധീനയായി പൊട്ടിത്തെറിച്ച് മത്തായിയുടെ ഭാര്യ ഷീബ. എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു എന്നും  സിബിഐ റിപ്പോർട്ട് വന്നാലുടൻ കുടുംബത്തെ സഹായിക്കാമെന്ന് മുഖ്യമന്ത്രി  തന്നോട് പറഞ്ഞുവെന്നും എംഎൽഎ പറഞ്ഞതിനു പിന്നാലെയായിരുന്നു ഷീബയുടെ പ്രതികരണം.

‘നിങ്ങള്‍ എന്ത് ചെയ്തന്നാണ് പറഞ്ഞത്’ എന്ന് മത്തായിയുടെ മൃതദേഹത്തിനരികെ വിലപിച്ചു കൊണ്ട് ഷീബ ഉറക്കെ വിളിച്ചു ചോദിച്ചു. ബന്ധുക്കളും പുരോഹിതൻമാരും ഇടപെട്ട് ഷീബയെ സമാധാനപ്പെടുത്തുകയായിരുന്നു. അധികം വൈകാതെ എംഎൽഎ മടങ്ങി പോവുകയും ചെയ്തു.

teevandi enkile ennodu para