മത്തായിയുടെ കസ്റ്റഡി മരണം സിബിഐയ്ക്ക്; നടപടി ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ

Jaihind News Bureau
Friday, August 21, 2020

 

പത്തനംതിട്ട: ചിറ്റാർ പടിഞ്ഞാറേചരുവിൽ പി.പി.മത്തായിയുടെ കസ്റ്റഡി മരണം സിബിഐയ്ക്ക്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് ശുപാര്‍ശ അയച്ചു. ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി. കേസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനെതിരെയാണ് കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 28നാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുന്നത്. പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 2 വനപാലകരെ സസ്പെൻഡ് ചെയ്തിരുന്നു.