നീറ്റ് പരീക്ഷാ വിവാദം: ആയൂരിലെ കോളേജിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം; ലാത്തിച്ചാർജ്

Tuesday, July 19, 2022

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച ആയൂരിലെ മാര്‍ത്തോമാ കോളേജിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെഎസ്‌യു ഉള്‍പ്പെടെയുള്ള വിദ്യാർത്ഥി സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ചുമായെത്തി. പ്രതിഷേധക്കാർക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസിസ് ലാത്തിച്ചാര്‍ജില്‍ നിരവദി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോളേജ് പരിസരത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കഴിഞ്ഞ  ദിവസമാണ് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത്. നടപടി പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളെ കടുത്ത സമ്മർദ്ദത്തിലും  മാനസികപ്രയാസത്തിലുമാക്കി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പിന്നാലെ വിദ്യാർത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വകരിക്കണമെന്നാവശ്യപ്പെട്ട് ചടയമംഗലം പോലീസില്‍ യൂത്ത് കോണ്‍ഗ്രസും പരാതി നല്‍കി. വിഷയത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.