ജിഎസ്ടി തട്ടിപ്പില്‍ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 1,100കോടിയിടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തി. ഇതിലൂടെ ഖജനാവിന് നഷ്ടം 200 കോടി രൂപ. സാധാരണക്കാരുടെ പേരില്‍ അവരറിയാതെ റജിസ്‌ട്രേഷന്‍ നടന്നുവെന്നും ജിഎസ്ടി തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇത്ര വിലിയ തട്ടിപ്പ് നടന്നിട്ടും സര്‍ക്കാര്‍ എന്ത് കൊണ്ട് മറച്ചവെച്ചുവെന്നും ജിഎസ്ടി ഉദ്യോഗസ്ഥരിലെ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമെന്നും വി.ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റ് കണ്ടിട്ടും ശ്രദ്ധിക്കാതിരുന്ന ജി.എസ്.ടി ഉദ്യോഗസ്ഥരുടേത് വീഴ്ചയാണ്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ട് സംസ്ഥാനം എന്ത് ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരകള്‍ക്ക് നിയമ സംരക്ഷണം നല്‍കണം. കേരളത്തിലെ ജിഎസ്ടി സംവിധാനം പരിതാപകരമായ അവസ്ഥയിലാണ്. ടാക്‌സ് അഡ്മിനിസ്‌ട്രേഷനില്‍ വലിയ വീഴ്ചയുണ്ടായി. കേവലം ടാക്‌സ് തട്ടിപ്പ് മാത്രമല്ല ഡേറ്റ മോഷണവും ആണ് ഇതിന്റെ പിന്നില്‍ നടന്നിരിക്കുന്നത് തട്ടിപ്പിനെ കുറിച്ച് അറിവുണ്ടായിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വലിയൊരു തട്ടിപ്പിന്റെ ചെറിയൊരു ഭാഗം മാത്രമെ വെളിപ്പെടുത്തിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.