മാന്നാർ അലിൻഡ് സ്വിച്ച് ഗിയർ ഫാക്ടറിയിൽ വൻ തീപിടുത്തം

Jaihind News Bureau
Saturday, February 29, 2020

മാന്നാർ അലിൻഡ് സ്വിച്ച് ഗിയർ ഫാക്ടറിയിൽ വൻ തീപിടുത്തം അൻപതു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക കണക്കുകൾ. ഫാക്ടറിയുടെ പ്രധാന പ്ലാന്‍റിൽ വൻ സ്‌ഫോടനത്തോടെ ആണ് തീപിടുത്തം ഉണ്ടായത്. ഇലക്ട്രിക് ഷോർട് സർക്യൂട്ടിലൂടെ ഇൻവെർട്ടർ പൊട്ടി തെറിച്ചതാണ് തീപിടിക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്ലാന്‍റിനുള്ളിൽ ഉണ്ടായിരുന്ന മെഷിനറികൾ ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു. സ്ഫോടനത്തിന്‍റെ ശബ്ദം കേട്ട് എത്തിയ ജീവനക്കാർ ഫയർ ഫോഴ്‌സിലും പോലീസിലും വിവരം അറിയിച്ചതിനെ തുടർന്ന് മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ എന്നിവടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റും മാന്നാർ പോലീസുമെത്തി തീ അണച്ചു.