തുര്‍ക്കിയില്‍ വന്‍ ഭൂചലനം; നൂറിലധികം മരണം; വന്‍ നാശ നഷ്ടം

തുര്‍ക്കിയില്‍ വന്‍ ഭൂചലനം. ഭൂചലനത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തിയതായാണ് റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.
ലെബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുഎസ്ജിഎസ് ഡാറ്റ അനുസരിച്ച്, ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർദഗി നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

Comments (0)
Add Comment