ചെമ്പൂച്ചിറ സ്കൂള്‍ നിര്‍മാണത്തില്‍ സിപിഎം നേതാക്കളുള്‍പ്പെട്ട വന്‍ അഴിമതി: പ്രതിപക്ഷ നേതാവ്

Saturday, April 2, 2022

 

തൃശൂർ: ചെമ്പൂച്ചിറ സ്കൂൾ നിർമ്മാണത്തിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട വൻ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നേ മുക്കാൽ കോടി രൂപ ചിലവിട്ട് നിർമ്മിച്ച കെട്ടിടം ഒരു വർഷത്തിനുള്ളിൽ പൊളിക്കേണ്ടി വന്നിട്ടും ആരുടെയും പേരിൽ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സർക്കാർ മടിച്ചുനിന്നാൽ യുഡിഎഫ് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെമ്പൂച്ചിറ സ്കൂൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ.