വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം; സമരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി

Jaihind Webdesk
Saturday, November 26, 2022

തിരുവനന്തപുരം : വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം. സമരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള ശ്രമത്തെതുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ആരംഭിച്ചത് . ലോറികള്‍ തടഞ്ഞ സമരസമതി , ലോറികള്‍ക്കു മുന്നില്‍ കിടന്നും പ്രതിഷേധിച്ചു. ലോറിയുടെ ചില്ലുകള്‍ എറിഞ്ഞുടച്ചു. കല്ലേറും വാക്കേറ്റവും തുടരുകയാണ്.

ലോറികൾ തടഞ്ഞ സമരക്കാരും പൊലീസുമായി വാക്കുതർക്കമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സ്ത്രീകളുള്‍പ്പെടെയുള്ളവർ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. സമരം തുടങ്ങി 102 ദിവസത്തിനുശേഷമാണ് പദ്ധതിക്കായി പാറയെത്തിക്കുന്നത്.