തിരുവനന്തപുരം: താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനെ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ട കൊലക്കേസ് പ്രതി അഫാന്റെ മൊഴി. ഫര്‍സാനയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി . എല്ലാവരെയും കൊലപ്പെടുത്തിയത് ഒരേ ആയുധം ഉപയോഗിച്ചെന്നും പൊലീസ് കണ്ടെത്തി.കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഐജി ശ്യാം സുന്ദര്‍ പറഞ്ഞു.നിലവില്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൂട്ട കൊലപാതകത്തില്‍ പൊലീസ് മൊഴിയെടുത്തു . ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിയാണ് പ്രതിയുടെ മൊഴിയെടുത്തത്. അതെസമയം പ്രതിയുടെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നെന്ന് അഫാന്‍ ഡോക്ടര്‍മാരോട് പറഞ്ഞു.താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി പറയുന്നു.അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുവെന്നും പൊലീസ് അറിയിച്ചു.