മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാളെ യുഎൻ രക്ഷാസമിതിയുടെ പരിഗണനയ്ക്ക്

പുൽവാമ ഭീകരാക്രമണത്തിന്‍റെ സുത്രധാരനായ ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാളെ യുഎൻ രക്ഷാസമിതി പരിഗണിക്കും. അതേസമയം, ചർച്ചകളിലൂടെ മാത്രമേ യുക്തമായ പരിഹാരം കണ്ടെത്താനാവു എന്ന നിലപാടിൽ ചൈന ഇപ്പോവും ഉറച്ചു നിൽക്കുകയാണ്.

അസറിനെ ആഗോല ഭീകരനായി പ്രഖ്യാപിക്കണെമന്ന പ്രമേയം യു എൻ രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളായ യുഎസും യുകെയും ഫ്രാൻസും സംയുക്തമായാണ് കൊണ്ടുവരുന്നത്. പത്ത് വർഷത്തിനിടെ നാലാം തവണയാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നത്. മുമ്പ് മൂന്ന് തവണയും ചൈനയുടെ എതിർപ്പ് കാരണമാണ് പ്രമേയം പാസാക്കാനാവാതിരുന്നത്. കൃത്രിമ മാർഗ്ഗനിർദ്ദേശവും നടപടിക്രമവും പാലിച്ചും ചർച്ചകളിൽ പങ്കെടുത്തും ഉത്തരവാദിത്ത്വ ബോധത്തോടെയുമുള്ള സമീപനമാണ് ചൈനയുടേത് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലൂ കാംഗുവിന്‍റെ പ്രതികരണം.

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ വീണ്ടും മസൂദ് അസ്‌റരിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Mazood Azar
Comments (0)
Add Comment