മാസപ്പടി കേസ്; മാത്യു കുഴല്‍നാടന്‍റെ ഹർജിയില്‍ വിധി ഇന്ന്: മുഖ്യമന്ത്രിക്കും മകള്‍ക്കും നിർണ്ണായകം

 

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയഹര്‍ജിയിൽ
തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഹർജിയിലെ കോടതി നിലപാട് മുഖ്യമന്ത്രിക്കും മകൾക്കും ഏറെ നിർണ്ണായകമാകും.

ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്ന പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്‍റെ ഹര്‍ജി. ഇത് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം എന്ന ആവശ്യമാണ് മാത്യു കുഴൽ നാടൻ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണാ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴു പേർക്കെതിരെയാണ് മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. എന്നാൽ ആദായ നികുതി സെറ്റിൽമെന്‍റ് ബോര്‍ഡിന്‍റെ തീരുമാനം വിജിലൻസിന്‍റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നും
ഹർജി തള്ളണമെന്നു മാണ് വിജിലൻസിന്‍റെ ആവശ്യം.

Comments (0)
Add Comment