മാസപ്പടി കേസ്: ഭിന്നത പുറമെ കാണിക്കാതെ പാര്‍ട്ടി കോണ്‍ഗ്രസ്

Jaihind News Bureau
Friday, April 4, 2025

പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേളയില്‍ SFIO നീക്കം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും ആശയക്കുഴപ്പമാണ്ടാക്കുന്ന ഒരു നീക്കമാണ് ഇത്. പ്രോസിക്യൂഷന്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ മധുരയില്‍ നടക്കുന്ന 24 ആം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ശോഭ കെടുത്തുകയാണ് എന്നാണ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ ആക്ഷേപം. നിരവധി നേതാക്കളാണ് സാധാരണയില്‍ കൂടുതലായി സിപിഎമ്മിന് എതിരെ തിരിഞ്ഞിരിക്കുന്നത്. പാര്‍ട്ടിക്ക് നേരെയുണ്ടാകുന്ന ആക്രമണം യാദൃശ്ചികമല്ല, മനപ്പൂര്‍വം തന്നെയാണ് എന്നാണ് സിപിഎം നിലപാട്. അതിനാല്‍ തന്നെ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും പിബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ സംഘടനാ ശക്തികള്‍ ശ്രമിക്കുകയാണെന്നും രാഷ്ട്ടീയ പ്രേരിതമാണെന്നും ഇന്നലെ തന്നെ സംസ്ഥാന പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു.

കേരള വികസനമാണ് ഏറ്റവും വലിയ വികസനമെന്നും അത് രാജ്യ വ്യാപകമായി വികസിപ്പിക്കണമെന്നും ഇന്നലെ നടന്ന രാഷ്ട്രീയ അവലോകന യോഗത്തില്‍ പറഞ്ഞ കേരള ഗ്രൂപ്പിന് വന്‍ തിരിച്ചടിയാണ് വീണയുടെ മാസപ്പടി കേസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാകേഷാണ് കേരളത്തിലെ പാര്‍ട്ടി നേട്ടത്തെക്കുറിച്ച് ഇന്നലെ വ്യക്തമാക്കിയത്. ശരിക്കും എന്താണ് കേരളാ മോഡല്‍? കേരള വികസനം രാജ്യവ്യാപകമായി പ്രചരിപ്പിക്കണമെന്ന് പറയുമ്പോള്‍ ആ നാട് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകള്‍ ഒരു കരിണല്‍ കമ്പനിയില്‍ നിന്നും ചെയ്യാത്ത സേവനത്തിന് കോടികള്‍ കൈപ്പറ്റി ഔദ്യോഗിക അന്വേഷണം നേരിടുന്ന, പ്രതിപട്ടികയില്‍ ഉള്ള വ്യക്തിയാണ്. ഇതാണോ മറ്റ് സംസ്ഥാനങ്ങള്‍ കണ്ടു പഠിക്കേണ്ട കേരളാ വികസനം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേളയില്‍ പാര്‍ട്ടിക്കുള്ളില്‍ ഈയൊരു കാര്യം ഉയര്‍ന്നു വരില്ലായിരിക്കാം. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത പുറംലോകം അറിയാതെയിരിക്കാനുള്ള കഠിന ശ്രമത്തിലാണ് നേതാക്കള്‍.