മാസപ്പടി കേസ്: മുഖ്യമന്ത്രി ധാര്‍മ്മികത പുലര്‍ത്തണമെന്ന് കെ.സി.വേണുഗോപാല്‍
Jaihind News Bureau
Friday, April 4, 2025
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ മുഖ്യമന്ത്രി ധാര്‍മ്മികത പുലര്‍ത്തണമെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍എം.പി . നടന്നത് ഗുരുതമായ അഴിമതിയാണെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
എസ് എഫ് ഐ ഒയുടെ റിപ്പോര്‍ട്ട് വസ്തുതാപരമാണ്. പണം വാങ്ങി സേവനം നല്‍കിയിട്ടില്ലെന്ന് പണം നല്‍കിയ കമ്പനി തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഇതിനെ എങ്ങനെ ന്യായീകരിക്കാനാവും. സിപിഎം എന്താണിതിന് മറുപടി പറയുന്നത്. പാര്‍ട്ടി സെക്രട്ടി ഗോവിന്ദന്‍ അതിനെ ന്യായീകരിക്കുന്നുണ്ട്. അദ്ദേഹത്തിന് അങ്ങനെയല്ലേ പറയാനാവൂ. അല്ലെങ്കില്‍ അദ്ദേഹത്തിന് ആ സീറ്റില്‍ ഇരിക്കാവില്ല്‌ലോ. പാര്‍ട്ടി എങ്ങനെ ന്യായീകരിച്ചാലും ജനങ്ങള്‍ക്ക് മനസ്സിലാകും. ഇത് പണത്തിന്റെ ഇടപാടു മാത്രമായി ചുരുക്കേണ്ടകാര്യമില്ല. തീരദേശത്തെ കരിമണല്‍ വെട്ടിക്കാന്‍ ഒരു സ്വകാര്യ വ്യക്തിക്ക് സൗകര്യം ചെയ്തു കൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും ഉദ്യോഗസ്ഥരും കേസില്‍ മറ്റ് പ്രതികളാണ്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. അടുത്തദിവസം തന്നെ എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിക്കും. സിഎംആര്‍ എല്ലുമായി നടത്തിയ ഇടപാടുമായി ബന്ധപ്പെട്ടാണ് എസ്എഫ്‌ഐഒ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.