മേരി റോയി തലമുറകളുടെ പ്രചോദനം; അനുസ്മരിച്ച് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Thursday, September 1, 2022

 

തിരുവനന്തപുരം: അനീതിക്കെതിരേ പോരാടി വിജയിച്ച സാമൂഹ്യപ്രവര്‍ത്തക മേരി റോയി തലമുറകളുടെ പ്രചോദനമായി തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശം ലഭിച്ചതോടെ നീതിനിഷേധിക്കപ്പെട്ട പതിനായിരങ്ങളെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് നയിക്കാന്‍ മേരി റോയിക്ക് സാധിച്ചു. നിലവിലുള്ള വ്യവസ്ഥക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ അവര്‍ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കമിട്ടതെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. കുട്ടികളെ ശാക്തീകരിച്ച് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ കോട്ടയെത്ത പള്ളിക്കൂടം സ്‌കൂള്‍ വ്യത്യസ്തമായ അനുഭവമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.