ധീരജവാന് പ്രണാമം; വസന്ത്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു

Jaihind Webdesk
Saturday, February 16, 2019

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ വസന്ത്കുമാറിന് രാഷ്ട്രം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി. രാജ്യത്തിന്റെയും ജന്‍മനാടിന്റെയും ആദരങ്ങള്‍ അര്‍പ്പിച്ച ശേഷം രാത്രി പത്തോടെയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

​സ​ന്ത കു​മാ​റി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ ല​ക്കി​ടി​യി​ലെ​ത്തി​യ​ത് വ​ൻ ജ​നാ​വ​ലി. ഉ​ച്ച​യ്ക്ക് ക​രി​പ്പൂ​രി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഇ​വി​ടെ നി​ന്ന് ല​ക്കി​ടി​യി​ലെ​ത്തി​ക്കു​ന്ന​തി​നു മു​ന്നേ വീ​ടും പ​രി​സ​ര​വും വ​ൻ ആൾക്കൂട്ടത്തെക്കൊ​ണ്ട് തി​ങ്ങി​നി​റ​ഞ്ഞി​രു​ന്നു.

വ​സ​തി​യി​ൽ ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും മാ​ത്ര​മാ​ണ് മൃ​ത​ദേ​ഹ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​ത്. വ​സ​ന്ത കു​മാ​ർ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ഗ​വ.​എ​ൽ​പി സ്കൂ​ളി​ലാ​ണ് മൃ​ത​ദേ​ഹം പിന്നീട് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റാ​യി​രു​ന്നു ഇ​വി​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ സ​മ​യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, സ​ക​ല ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും തെ​റ്റി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് ല​ക്കി​ടി​യി​ൽ നി​ന്നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മെ​ല്ലാം ഇ​വി​ടേ​ക്കൊ​ഴു​കി​യ​ത്. ഇ​വി​ടെ വി​ന്യ​സി​ച്ചി​രു​ന്ന പോ​ലീ​സ് സ​ന്നാ​ഹ​ത്തി​ന് നി​യ​ന്ത്രി​ക്കാ​നാ​വു​ന്ന​തി​നു​മ​പ്പു​റ​മു​ള്ള ത​ര​ത്തി​ലാ​യി​രു​ന്നു തി​ര​ക്ക്. നി​റ ക​ണ്ണു​ക​ളോ​ട​യെ​ങ്കി​ലും ഉ​റ​ച്ച സ്വ​ര​ത്തി​ൽ അ​മ​ർ ജ​വാ​ൻ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​യ​ർ​ത്തി​യാ​ണ് നാ​ട് വ​സ​ന്ത​കു​മാ​റി​ന് വീ​രോ​ചി​ത യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

ല​ക്കി​ടി​യി​ലെ പൊ​തു​ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച ശേ​ഷം തൃ​ക്കൈ​പ്പ​റ്റ​യി​ലെ കു​ടും​ബ​ശ്മ​ശാ​ന​ത്തി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക ശ​രീ​രം കൊ​ണ്ടു പോ​യി. ഇ​വി​ടെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ഇ​വി​ടേ​യ്ക്കും വ​ൻ​തോ​തി​ലാ​ണ് ആ​ളു​ക​ൾ എ​ത്തി​യ​ത്. കേന്ദ്രമന്ത്രി ക​ണ്ണ​ന്താ​ന​ത്തി​നു പുറമേ മന്ത്രിമാരായ എ.കെ.  ശ​ശീ​ന്ദ്ര​നും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മിച്ചിരുന്നു.