‘പല്ല് പറിക്കാന്‍ നടക്കുന്ന ജയരാജന് പുല്ല് പോലും പറിക്കാന്‍ കഴിയില്ല’; കെ റെയിലിനെതിരായ പ്രക്ഷോഭം ശക്തമായി തുടരുമെന്ന് മാർട്ടിന്‍ ജോർജ്

Jaihind Webdesk
Saturday, January 8, 2022

കണ്ണൂർ : കെ റെയിലിനെതിരെ സമരം ചെയ്യുന്നവരെ കായികപരമായി നേരിടുമെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍റെ വെല്ലുവിളികൊണ്ട് കെ റയിലിനെതിരായ ജനവികാരത്തെ തടയാനാവില്ലെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. സമരം ചെയ്യുന്നവരുടെ പല്ല് സൂക്ഷിക്കാൻ പറയുന്ന ജയരാജൻ
സ്വന്തക്കാരായ പരിഷത്തുകാരുടെയും സിപിഐക്കാരുടെയും പല്ലാണ് ആദ്യം കൊഴിക്കാനുള്ള ധൈര്യം കാണിക്കേണ്ടത്.

കെ സുധാകരന്‍റെ പല്ല് പറിക്കാന്‍ നടക്കുന്ന ജയരാജന് കെ റെയിൽ കടന്നു പോകുന്ന പാതയിലെ പുല്ല് പോലും പറിക്കാന്‍ കഴിയില്ല . കെ റെയിലിനെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമായി തുടരുമെന്നും പിണറായിയുടെ ധാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കുകയില്ലെന്നും  അഡ്വ. മാർട്ടിൻ ജോർജ് പ്രസ്താവനയിൽ പറഞ്ഞു.