ഭരണ സംവിധാനങ്ങളുണ്ടായിട്ടും ജീവൻ കൈമോശം വരുന്ന സാഹചര്യം; സർക്കാരിനെ വിമർശിച്ച് മാർത്തോമ്മാ സഭാധ്യക്ഷൻ

Sunday, February 11, 2024

പത്തനംതിട്ട: വയനാട് സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മാർത്തോമ്മാ സഭാധ്യക്ഷൻ. ഭരണസംവിധാനങ്ങൾ എല്ലാം ഉണ്ടായിട്ടും കൺമുന്നിൽ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുൾപ്പടെയുള്ള ലോകരാജ്യങ്ങളിൽ ജനാധിപത്യത്തിന്‍റെ ഭാവി എന്താകും എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം വിമർശിച്ചു. നൂറ്റി ഇരുപത്തിയൊമ്പതാമത് മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത.

എല്ലാ ഭരണ സംവിധാനങ്ങളുണ്ടായിട്ടും ജീവൻ കൈമോശം വരുന്ന സാഹചര്യമാണ് നാം കണ്ട് കൊണ്ടിരിക്കുന്നതെന്നും ഇനി എത്ര പണം കൊടുത്തിട്ടും കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.