ചൊവ്വാ പാസ്‌പോര്‍ട്ടിലും ‘വന്നിറങ്ങി’ : യുഎഇ ചരിത്ര നിമിഷത്തിന്‍റെ ആഹ്‌ളാദം എമിഗ്രേഷന്‍ മുദ്രയായി

Jaihind News Bureau
Wednesday, February 10, 2021

ദുബായ് : യുഎഇയുടെ ഹോപ് പ്രോബിന്‍റെ ചരിത്ര നിമിഷം, ഇനി രാജ്യത്ത് എത്തുന്നവരുടെ, പാസ്‌പോര്‍ട്ടുകളിലും മായാത്ത മുദ്രയായി നിലനില്‍ക്കും. യുഎഇ വിമാനത്താവളങ്ങളില്‍ എത്തിയവരുടെ പാസ്‌പോര്‍ട്ടിലാണ്, ചൊവ്വാ ദൗത്യം, എമിഗ്രേഷന്‍ മുദ്രയായി പതിഞ്ഞത്. ചൊവ്വാ ഗ്രഹത്തിന്‍റെ ഉപരിതലത്തില്‍, പ്രദക്ഷിണം ചെയ്യുന്ന, ഹോപ് പ്രോബിന്‍റെ ചിത്രത്തോടൊപ്പമാണിത്. സന്തോഷസൂചക മുദ്ര പതിപ്പിച്ച് , ഇത് സന്ദര്‍ശകരെ കാണിച്ച്, എമിഗ്രേഷന്‍ ഉദ്യോസ്ഥര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.