കൊല്ലം ശാസ്താംകോട്ടയിൽ നവവധു വിനെ ഭാർതൃ വിട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുർ നെടിയവിള രാജേഷ് ഭവനത്തിൽ രാജേഷിൻ്റെ ഭാര്യ ധന്യ ദാസ് ആണ് മരിച്ചത്. 21 വയസായിരുന്നു. 3 മാസം മുമ്പായിരുന്നു പേരയം സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത് പ്രണയ മിശ്ര വിവാഹം മായിരുന്നു ഇവരുടേത് .
രാജേഷ് അമിത മദ്യപാനിയായിരുന്നതായി പരാതി ഉണ്ടെന്ന് പോലിസ് പറഞ്ഞു. ഇതേ തുടർന്നുള്ള തർക്കമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജേഷിനെ ശാസ്താംകോട്ട സ്റ്റേഷനിലേക്ക് വരുത്തി പോലീസ് മൊഴിയെടുക്കുകയാണ്.